ദുഃഖത്തിന്‍… SONG + KARAOKE
$ 7.04 $ 5.02
(ഈ ഗാനം എഴുതുവാനുള്ള ആത്മ പ്രചോദനം…. ) പതിനഞ്ചുവര്‍ഷം മുന്‍പ് , ഒരു ജീവിത പ്രതിസന്ധിയില്‍ മനസ്സ് പതറി നില്‍ക്കുന്ന ഒരു കാലയളവില്‍ എന്‍റെ ഏക സഹോദരിയായ “മേരികുട്ടിയമ്മാമ്മ” മനസ്സിന് ബലമേകുവാന്‍ എനിക്ക് പറഞ്ഞ്തന്ന ഒരു ആശ്വാസ്സ ഉപദേശമാണ് .. ഇതായിരുന്നു അത് .. ” മോനെ..!! പ്രപഞ്ചത്തിന്‍റെ ഉടയവനും ദൈവ പുത്രനുമായ യേശുനാഥന്‍ ഈ ലോകത്തില്‍ അനുഭവിച്ച സഹനങ്ങളും പീഡകളും ഒന്ന് ഓര്‍ത്തു നോക്കിക്കേ .. അത് താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ ഈ പ്രയാസ്സങ്ങളൊക്കെ എത്ര നിസ്സാരമല്ലേ എന്ന്”… ഈ ചിന്ത പിന്നീട് എനിക്ക് കൂടുതല്‍ ബലമേകി … പ്രതിസന്ധികളില്‍ ശക്തിയേകി.. പിന്നീട് ഇത് പ്രത്യാശയുടെ പ്രഭാ സന്ദേശം പേറുന്ന ഒരു അനശ്വര ഗാനത്തിന്‍റെ തീം ആകുകയും ചെയ്തു. Thank GOD..
Description
(ദുഃഖത്തിന്‍.. എന്ന ഗാനത്തിന്‍റെ ഗദ്യ രൂപം..) “കഷ്ടതകളുടെയും പ്രതിസന്ധികളുടെയും പാരമ്യതയില്‍ ദുഃഖ ത്തിന്‍റെ തീച്ചൂളയിലേക്ക് നാംഎറിയപ്പെടുമ്പോള്‍ പ്രത്യാശ കൈവിടാതെ ദൈവനാമം മുറുകെ പിടിക്കണം ..അതി ഘോര മായ പരീക്ഷണങ്ങള്‍ ഓരോന്നായി ഒന്നിന് പിറകെ ഒന്നായി എത്തി, സഹിക്കുവാനും പിടിച്ച്നില്‍ക്കുവാനും കഴിയാത്ത വിധത്തില്‍ അതി ദുഃഖത്തിന്‍റെ പടുകിണറിലേക്ക് ആണ്ട് പോകേണ്ടി വന്നാലും കാരുണ്യവാനായ ദൈവത്തിന്‍റെ ശക്തമായ കരങ്ങളില്‍ വിശ്വസിച്ച് പ്രത്യാശയോടെ സധൈര്യം തളരാതെ പോരാടുക .. ദൈവനാമം മഹത്വപ്പെടുവോളം.. അതികഠിനമായ വേദനകള്‍ ഈ ലോകം എത്രയോളം എനിക്ക് നല്‍കിയാലും, എന്‍റെ ഹൃദയത്തെ നിരാശയുടെ കറുത്ത ചിന്തകള്‍ക്ക് ഞാന്‍ വിട്ടുകൊടുക്കില്ല .. ആ കറുത്ത നിഴലുകള്‍ക്ക് എന്‍റെ ആത്മാവിനെ തൊടുവാന്‍ പോലും കഴിയില്ല ..!! കാരണം ഈ ലോകത്തിന്‍റെ ഉടയവനായ യേശുതമ്പുരാന്‍ ഭൂമിയില്‍ സഹിച്ച പീഡകള്‍ എന്തെല്ലാമാണ് ..? എത്രയോ അധികമാണ്..!! അതോര്‍ക്കുമ്പോള്‍ വെറും നിസ്സാരനായ എന്‍റെ ദുഃഖങ്ങള്‍ എത്രയോ ലഘുവാണ്.. ഈ ആശ്വാസ്സ ചിന്തകള്‍ നിരാശയെയും വേദനയെയും പൂര്‍ണമായും എന്നില്‍ നിന്നും ഇല്ലാതാക്കുന്നു. എനിക്ക് അഭയമായി എന്‍റെ യേശുനാഥന്‍ ഉള്ളപ്പോള്‍ ഞാന്‍ എന്തിനെ ഭയപ്പെടണം..? ഞാന്‍ അല്‍പ്പം പോലും ഒന്നിനേം ഭയപ്പെടുന്നില്ല.. പ്രത്യാശയുടെ സൂര്യനായ എന്‍റെ സത്യ ദൈവത്തിന്‍റെ തീഷ്ണപ്രഭയില്‍ എന്‍റെ ഹൃദയവും ആത്മാവും ഇന്ന് പ്രശോഭിച്ചാനന്ദിക്കുന്നു ..യേശുനാഥന്‍ കാല്‍വരിയില്‍ വഹിച്ച ഭാരത്തെയും കഷ്ടങ്ങളെയും ഓര്‍ക്കുമ്പോള്‍ എന്‍റെ വേദനയും മനഭാരവും എത്ര നിസ്സാരം..!! (രചന. അലക്സ് കെ പോള്‍. )
Reviews
There are no reviews yet.