skip to Main Content
Sale

കരുണാമയനെ..(സുജാത) SONG + KARAOKE

$ 7.04 $ 5.02

Rated 0 out of 5
(be the first to review)

കാരുണ്യവാനായ ദൈവമേ.. നീ എന്‍റെ ഹൃദയരഹസ്യങ്ങളെ അറിയുന്നവനല്ലോ.. സര്‍വാധിപതിയായ അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു.. ആരാധിക്കുന്നു..

Category:

Description

(കരുണാമയനെ എന്ന ഗാനത്തിന്‍റെ ഗദ്യ രൂപം…) “എന്‍റെ ഹൃദയ രഹസ്യങ്ങളെ അറിയുന്ന കാരുണ്യവാനും സര്‍വാധിപതിയുമായ ദൈവമേ.. അവിടുന്ന് സ്വയം ഏറ്റ് വാങ്ങിയ പീഡകളും കുരിശ് മരണവും മാനവരാശിക്ക് രക്ഷ ലഭിക്കുവാനായിരുന്നുവല്ലോ.. അത് പാപപങ്കിലമായ ഈ ലോകത്തെ തിന്മയുടെ കൈകളില്‍ നിന്ന് മോചിപ്പിച്ച് വിശുദ്ധിയുടെ വഴിയിലേക്ക് നയിച്ചു.. ദൈവമേ എന്‍റെ പ്രാര്‍ത്ഥനകള്‍ വര്‍ണ്ണനാതീതങ്ങളായ നിന്‍റെ കൃപകളെയും കരുണകളെയും നന്ദിയോടെ മഹത്വപ്പെടുത്തുന്ന സമര്‍പ്പണമാകുന്നു.. “അവിടുത്തെ അനുഗ്രഹം” അതൊന്ന്‍ മാത്രം മതിയല്ലോ എനിക്ക്.. എന്‍റെ ദൈവമേ അനുഗ്രഹത്തിന്‍റെ പൂമഴകളെ എന്നില്‍ നീ വര്‍ഷിക്കുമാറാകേണമേ.. നിനക്ക് പ്രീതികരമായി എന്‍റെ ജീവിതം ഭവിക്കുമാറാകേണമേ.. കഷ്ടതയും ദുഖങ്ങളും നിറഞ്ഞ ഈ ലോകവാസം എന്നത് അനശ്വരവും ശാശ്വതവുമായ നിത്യതയുടെ ലോകത്തിലേക്കുള്ള യാത്രയിലെ വെറും ഒരു ഇടത്താവളം മാത്രമാണല്ലോ.. ഏത് നിമിഷവും നാം ഇവിടെ നിന്നും മാറ്റപ്പെടും എന്ന യാഥാര്‍ത്യത്തെ ഉള്‍ക്കൊണ്ട്‌ നമുക്ക് നമ്മുടെ ഹൃദയം വിശുദ്ധമാക്കി കാത്തിരിക്കാം..ആരോടും പകയില്ലാതെ.. ആരെയും വേദനിപ്പിക്കാതെ… ആകാശം നിറയെ മണല്‍പരപ്പ് പോലെ പൂത്ത്നില്‍ക്കുന്ന കോടാനുകോടി നക്ഷത്രങ്ങള്‍ നിന്‍റെ സൃഷ്ടികളാണല്ലോ…ഈ ഭൂമിയിലെ പ്രകൃതി സുന്ദര കാഴ്ചകളാകുന്ന പര്‍വതങ്ങളും, കുന്നുകളും, മലകളും, ആഴിയും, പുഴകളും, എല്ലാം സൃഷ്ടാവായ അങ്ങയുടെ കരവിരുതെന്ന് ഞാന്‍ അറിയുന്നു..നിനക്ക് പ്രീതികരമായി എന്‍റെ ജീവിതം തീരുമാറാകേണമേ”…(രചന. അലക്സ് കെ പോള്‍ )

Reviews

There are no reviews yet.

Leave a customer review

Your email address will not be published. Required fields are marked *

Back To Top