
പ്രത്യാശ
ഓര്‍ക്കുക.!! കഷ്ടതകളുടെയും പ്രതിസന്ധികളുടെയും പാരമ്യതയില്‍ ദുഃഖ ത്തിന്‍റെ തീച്ചൂളയിലേക്ക് നാം എറിയപ്പെടാം. അപ്പോഴെല്ലാം നാം പ്രത്യാശ കൈവിടാതെ ദൈവനാമം മുറുകെ പിടിക്കണം. അതി ഘോരമായ ജീവിത പരീക്ഷണങ്ങള്‍ ഓരോന്നായി- ഒന്നിന് പിറകെ ഒന്നായ് എത്തി , അതി ദുഃഖത്തിന്‍റെ പടുകിണറിലേക്ക് ആണ്ട് പോകേണ്ടി വന്നാലും, കാരുണ്യവാനായ ദൈവത്തിന്‍റെ ശക്തമായ കരങ്ങളില്‍ വിശ്വസിച്ച് പ്രത്യാശയോടെ സധൈര്യം തളരാതെ പോരാടണം.. ദൈവനാമം മഹത്വപ്പെടുവാന്‍… ഈ ലോകം അതികഠിനമായ വേദനകള്‍ എത്രയോളം നമുക്ക് നല്‍കിയാലും നമ്മുടെ ഹൃദയത്തെ നിരാശയുടെ കറുത്ത ചിന്തകള്‍ക്ക് വിട്ടുകൊടുക്കരുത് .. ആ കരിനിഴലുകള്‍ നമ്മുടെ ആത്മാവില്‍ വീഴുവാന്‍ അനുവദിക്കയുമരുത്. കാരണം ഈ ലോകത്തിന്‍റെ ഉടയവനായ യേശുതമ്പുരാന്‍ ഭൂമിയില്‍ സഹിച്ച പീഡകളുംകഷ്ടങ്ങളും എത്രയോ അധികമാണ്..!! അതോര്‍ക്കുമ്പോള്‍ നിസ്സാരരായ നമ്മുടെ ദുഃഖങ്ങള്‍ എത്രയോ ലഘുവാണ്.. ഈ ആശ്വാസ്സ ചിന്തകള്‍ നിരാശയെയും വേദനയെയും പൂര്‍ണമായും നമ്മില്‍ നിന്നും ഇല്ലാതാക്കണം . മരണത്തെ ജയിച്ച യേശുനാഥന്‍ നമ്മുക്ക് അഭയമായി ഉള്ളപ്പോള്‍ നാം എന്തിനെ ഭയപ്പെടണം..? പ്രത്യാശയുടെ സൂര്യനായ സത്യദൈവത്തിന്‍റെ തീഷ്ണപ്രഭയില്‍ നമ്മുടെ ഹൃദയവും ആത്മാവും പ്രശോഭിച്ചാനന്ദിക്കട്ടെ .. ഓര്‍ക്കുക നമുക്ക് വേണ്ടി യേശുനാഥന്‍ കാല്‍വരിയില്‍ വഹിച്ച ഭാരത്തെയും കഷ്ടങ്ങളെയും ഓര്‍ക്കുമ്പോള്‍ നമ്മുടെ വേദനയും മനഭാരവും എത്ര നിസ്സാരമാണ് ..(ഈ സന്ദേശത്തിന്‍റെ ഗാനരൂപമായ “ദുഃഖത്തിന്‍ തീചൂളയിലും….” എന്ന ഗാനം ഗായകന്‍ കെസ്റ്റര്‍ ആലപിച്ചിരിക്കുന്നു.. ഈ ഗാനത്തിന്‍റെ പല്ലവി ഭാഗം കേള്‍ക്കുവാനും ഈ ഗാനം വാങ്ങുവാനും ഞങ്ങളുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക. Home Page ല്‍ പ്രവേശിച്ച് അവിടെ “How To Use” ക്ലിക്ക് ചെയ്‌താല്‍ ഗാനങ്ങള്‍ വാങ്ങുന്ന വിധം വിശദമാക്കിയിരിക്കുന്നു. കരോക്കെ യും ലഭ്യം. visit- www.alexkpaul.com