രാജാവാം മിശിഹ.. SONG + KARAOKE
$ 7.04 $ 5.02
മരണത്തെ ജയിച്ച മിശിഹാതമ്പുരാന്‍ എന്‍റെ രാജാവും ജേതാവുമാണ് …അവന്‍ സകലവും നമുക്ക് ദാനമായി നല്‍കി നമ്മെ നയിക്കുന്നു….
Description
( രാജാവാം മിശിഹ എന്ന ഗാനത്തിന്‍റെ ഗദ്യ രൂപം..) ലോകത്തിന്‍റെ രാജാവായ മിശിഹാ തമ്പുരാനേ.. നീ ഞങ്ങളെ നയിക്കുന്നവന്‍… നീ ഞങ്ങള്‍ക്ക് സര്‍വവും ദാനമായി നല്‍കി ഞങ്ങളെ കൃപയോടെ കാത്ത് പരിപാലിക്കുന്നവന്‍… നീ മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ ഏക ദൈവമായ മിശിഹായാകുന്നു… നീ ഹൃദയം നുറുങ്ങുന്നവര്‍ക്കും, മനസ്സുരുരുകുന്ന ആലംബഹീനര്‍ക്കും എന്നുമെന്നും ആശ്വാസം നല്‍കുന്ന ഉറപ്പുള്ള കോട്ടയും പര്‍വതവുമല്ലോ . അഗ്നിനാവുകള്‍ക്കിടയില്‍ നിന്നും സംരക്ഷിക്കുന്ന സര്‍വശക്തനായ ഏക ദൈവവും നീ മാത്രം … സ്വര്‍ഗ്ഗം സിംഹാസ്സനം ആക്കിയിരിക്കുന്ന എന്‍റെ സര്‍വശക്തനായ ദൈവമേ.. അവിടുത്തെ പാദപീഠമായ ഈ ഭൂമിക്കും അതിലെ നിവാസികള്‍ക്കും- സര്‍വവും ദാനമായി നല്കി അനുഗ്രഹിച്ച് പോറ്റുന്ന- അധിപതിയാണല്ലോ നീ .. എങ്കിലും അവിടുത്തെ രാജസാന്നിദ്ധ്യം എന്നെന്നും ആസ്വദിക്കുവാന്‍ ഭാഗ്യം കിട്ടിയിരിക്കുന്ന സ്വര്‍ഗനിവാസ്സികളെ… നിങ്ങളെത്ര ധന്യര്‍..! ഇരുളിന്‍റെയും അന്ധകാരത്തിന്‍യും വാതിലില്‍ വച്ചിരുന്ന മരണമാകുന്ന ആ വലിയ കല്ലിനെ (ശിലയെ) നീക്കി-മൃത്യുവിന്മേല്‍ വിജയംവരിച്ച എന്‍റെ മിശിഹാതമ്പുരാനെ.. അവിടുത്തെ ജീവനുള്ളതും ശോഭയേറുന്നതുമായ വചനങ്ങള്‍ എന്‍റെ കാലുകള്‍ക്ക് എന്നും പ്രകാശമാകുന്നു …(രചന. അലക്സ് കെ പോള്‍ )
Reviews
There are no reviews yet.