എൻ യഹോവെ…SONG + KARAOKE
$ 0.00
സര്‍വസൃഷ്ടാവും കാരുണ്യവാനുമായ പരിശുദ്ധ പിതാവാം ദൈവത്തിന്‍റെ തിരുമുന്‍പില്‍.. തിരുനാമ മഹത്വത്തെ സ്തുതിച്ച്.. അനുതാപ ഹൃദയത്തോടെ, അവിടുത്തെ കൃപകളെ നന്ദിയോടെ സ്മരിച്ച് സ്വയം സമര്‍പ്പിച്ച് പാടുന്ന ഒരു പ്രാര്‍ത്ഥനാഗാനം.
Description
(എന്‍ യഹോവെ എന്ന ഗാനത്തിന്‍റെ ഗദ്യ രൂപം..) “എന്‍റെ ആശ്രയവും സങ്കേതവുമായ യഹോവയാം ദൈവവമേ..ആശ്വാസ്സദായകനായ അവിടുത്തെ അനുഗ്രഹത്തിന്‍റെ പൂമഴകള്‍ ഈ അടിയങ്ങളില്‍ വര്‍ഷിക്കേണമേ .. അധരസ്തുതികളാല്‍ അങ്ങയെ ആരാധിക്കുവാന്‍ തിരുസന്നിധിയില്‍ ഇതാ ഞാന്‍ അണയുന്നു.. അവിടുത്തെ അപദാനങ്ങളെയും മഹത്വത്തെയും പാടി വര്‍ണിക്കുമ്പോള്‍ ഞാന്‍ സ്വര്‍ഗീയ ആനന്ദത്തില്‍ നിറയുന്നു..അവിടുന്ന് എനിക്ക് ദര്‍ശനമരുളണമെ.. പിതാവാം ദൈവമേ എന്നെതന്നെ ഇതാ ഞാന്‍ സമര്‍പിക്കുന്നു….. തിരുഹിതപ്രകാരം പ്രഭാപൂര്‍ണമായ അവിടുത്തെ തിരുസാന്നിദ്ധ്യം ഞാന്‍ ദര്‍ശിക്കുന്ന നേരം ആത്മീയ ആനന്ദത്തിന്‍റെ ഉച്ചസ്ഥായിയില്‍ എന്നെതന്നെ മറന്ന്‍ ഞാന്‍ പാടും “ആദ്യനും അന്ത്യനും” നീ മാത്രമെന്ന്.. ഈ പരമ സത്യത്തെയും,അവിടുത്തെ വചനങ്ങളെയും ഞാന്‍ തന്ത്രിനാദത്തോടെ ഈ ലോകം മുഴുവന്‍ ഘോഷിച്ച് അറിയിക്കും.. വാനില്‍ സെറാഫിന്‍ മാലാഖ കൂട്ടം സ്വര്‍ഗീയ ഗാനങ്ങളാല്‍ അങ്ങയെ പാടി സ്തുതിക്കുമ്പോള്‍ ഇങ്ങ് മന്നില്‍ അബലന്മാരും പാപികളുമായ ഞങ്ങള്‍ അനുതാപ ഹൃദയത്തോടെ, കണ്ണുനീരോടെ,തിരുനാമ മഹത്വം വാനവരോടൊപ്പം പാടുന്നു.. സര്‍വശക്തനായ ദൈവമേ, നല്ല ഫലങ്ങള്‍ വിളയുന്ന അവിടുത്തെ കൃഷി ഭൂമിയാക്കി എന്‍റെ ഈ ശരീരത്തെ അങ്ങ് മാറ്റേണമെ.. നിന്‍റെ കേഴ്വികള്‍ ലോകത്തെ അറിയിക്കുവാന്‍ തക്കവണ്ണം എന്‍റെ നാവിന് ബലം നല്‍കണമേ.. ആകാശത്ത് പാറിപറക്കുന്ന വെള്ളരിപ്രാവുപോലെ ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശത്തെ വഹിച്ച് അങ്ങേക്കായി വേല ചെയ്യുവാന്‍ എന്നെ ഒരുക്കേണമേ….. തിന്മകള്‍ നിറഞ്ഞ് ഇരുള്‍ മൂടിയ ലോകത്തില്‍ അങ്ങ് എനിക്ക് പ്രകാശമേകി വഴികാട്ടേണമേ..പാപ സമുദ്രത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ അതില്‍ നിന്നും മോചനം ലഭിച്ച് കരകേറുവാനായി,അങ്ങയോട് ആര്‍ദ്രമായ് യാചിക്കുന്ന ഒരു വീണയായി എന്‍റെ ഹൃദയത്തെ മാറ്റേണമെ.. ആ വീണയാല്‍ നിനക്ക് ഞങ്ങള്‍ സങ്കീര്‍ത്തനങ്ങള്‍പാടും… എന്‍റെ നാഥനായ് എന്നും.. എല്ലാ കാലവും ഞാന്‍ പാടും”… (രചന. അലക്സ് കെ പോള്‍)
Reviews
There are no reviews yet.